LATESTKERALA

എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ്; ഹൈക്കോടതി സ്റ്റേ ചെയ്തു

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊവിഡിന്റെ നിലവിലെ സാഹചര്യത്തിൽ തെര‍ഞ്ഞെടുപ്പ് നടത്താൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദേശിച്ച് ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിർദേശം നൽകി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്. ഈ മാസം 22ന് ചേർത്തലയിൽ ആണ് തെരഞ്ഞെടുപ്പു നടത്താൻ നിശ്ചയിച്ചിരുന്നത്.

Related Articles

Back to top button