KERALALATEST

ശൈലജയ്ക്ക് ഇളവ് നല്‍കാമായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി,അതൃപ്തി അറിയിച്ച് കേന്ദ്രനേതാക്കള്‍

മന്ത്രിസഭയില്‍ നിന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ മാറ്റിയതില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തി. ബൃന്ദ കാരാട്ട് അതൃപ്തി അറിയിച്ചു. ശൈലജയ്ക്ക് ഇളവ് നല്‍കാമായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു.

എല്ലാം പുതുമുഖങ്ങള്‍ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ.കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

അതേസമയം തീരുമാനം പാര്‍ട്ടിയുടേതാണെന്നും അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു.

Related Articles

Back to top button