MALAYALAMENTERTAINMENT

മീടൂ പ്രതിഷേധം, വൈരമുത്തുവിന് ഒഎൻവി അവാർഡ് നൽകുന്നതിൽ പുനപരിശോധന

ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം, അവാർഡ് നിർണ്ണയ സമിതിയുടെ നിർദേശ പ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാൻ ഒഎൻവി കൾച്ചറൽ അക്കാദമി നിശ്ചയിച്ചതായി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു. മീടൂ ആരോപണത്തിന് വിധേയനായ പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് അവാർഡ് നൽകുന്നതിന് എതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് അവാർഡ് നിർണ്ണയ സമിതിയുടെ നിർദേശ പ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാനുള്ള തീരുമാനം ഔദ്യോഗികമായി വന്നിരിക്കുന്നത്.

ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരമെന്ന അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ എഴുത്തുകാരായ എൻ എസ് മാധവൻ കെ ആർ മീര നടി പാർവതി തിരുവോത് എന്നിവർ രംഗത്ത് വന്നിരുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker