KERALALATEST

ചേർപ്പുങ്കൽ പാലം നിർമ്മാണം ത്വരിതപ്പെടുത്തണം: തോമസ് ചാഴികാടൻ എംപി

കോട്ടയം: രണ്ട് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച ചേർപ്പുങ്കൽ പാലത്തിൻ്റെ നിർമ്മാണ തടസങ്ങൾ നീക്കി എത്രയും വേഗം പുനരാരംഭിക്കണമെന്ന് തോമസ് ചാഴികാടൻ എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ്.എം ചെയർമാൻ ജോസ് കെ മാണി ഈ വിഷയം സംബന്ധിച്ച് ബഹുമാനപ്പെട്ട മന്ത്രിയുമായി സംസാരിച്ചിരുന്നു. ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, പ്രമോദ് നാരായണൻ എം.എൽ.എ, സ്റ്റീഫൻ ജോർജ്ജ് മുന്‍ എം.എൽ.എ എന്നിവർ ഒപ്പമെത്തിയാണ് എംപി മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. അടിയന്തിരമായി മന്ത്രി ഇടപെട്ട് പാലത്തിൻ്റെ നിർമ്മാണം പുനരാരംഭികാണാമെന്ന് ഇവർ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ഒരു വർഷത്തിലേറെ കാലമായി തഴെ പറയുന്ന കാരണങ്ങൾ കൊണ്ട് പാലത്തിൻ്റെ നിർമ്മാണം സ്തംഭനാവസ്ഥയിലായിരുന്നു.

1. ഒറിജിനൽ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ പാലത്തിൻറെ സൂപ്പർ സ്ട്രക്ചറിനുള്ള ബീമിൻ്റയും സ്ലാബിൻ്റെയും (ടെൻ്റർ ഷെഡിയൂളിൽ പറഞ്ഞരുന്ന ക്വാണ്ടിറ്റിയോക്കാൾ) മെറ്റീരിയൽസിൻ്റെ അളവ്, വിശദമായ ഡ്രേയിങ്ങ് അനുസരിച്ചുള്ള അളവിനേക്കാളും കുറവാണ് ഈ കാരണത്താൽ കോൺട്രാക്ടർക്ക് പണി തുടരാൻ കഴിഞ്ഞില്ല.

2. ഒറിജിനൽ എസ്റ്റിമേറ്റിൽ വിട്ടുപോയ ക്വാണ്ടിറ്റി ഉൾപ്പെടെയുള്ള റിവൈസ് എസ്റ്റിമേറ്റ്, അനുവാദത്തിനായി ചീഫ് എഞ്ചിനിയറുടെ ഓഫീസിൽ നിന്നും ഗവൺമെൻ്റിലേക്ക് സമർപ്പിച്ചിരിക്കുകയാണ്

3. റിവൈസ് എസ്റ്റിമേറ്റിലുള്ള തുക കരാറുകാരൻ്റെ എഗ്രിമെൻറ് തുകക്ക് ഉള്ളിൽ തന്നെയാണ്

4. സർക്കാരിന് പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതുമൂല സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവുന്നില്ല

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker