LATESTNATIONALTOP STORY

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെ കുറവ്‌

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്രസര്‍ക്കാര്‍. രോഗമുക്തി നിരക്ക് ഉയരുന്നത് പ്രതീക്ഷ പകരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെയ് ഏഴിലെ കണക്കുമായി തട്ടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മെയ് ഏഴിനെ അപേക്ഷിച്ച് പ്രതിദിന കോവിഡ് രോഗികളില്‍ 68 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. പുതിയ കേസുകളില്‍ 66 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. ബാക്കി 31 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലാണ് അവേശഷിക്കുന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് വ്യാപനത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

Related Articles

Back to top button