കൊച്ചി: കുഴല്‍പ്പണ വിവാദത്തിനിടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി കൃഷ്ണദാസ് – ശോഭാ സുരേന്ദ്രന് പക്ഷം.സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന് ഉള്‍പ്പെട്ട മുരളീധര പക്ഷം പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റിയതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
കൈരളി ന്യൂസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുഴല്‍പ്പണ വിവാദത്തില്‍ ഇരുകൂട്ടരുടെയും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.