LATESTNATIONAL

‘പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ നല്‍കിയാല്‍ ബാലാത്സംഗം ചെയ്യപ്പെടാം, ഒളിച്ചോടും’; വനിത കമ്മീഷന്‍ അംഗം

ലഖ്‌നൗ: ബലാത്സംഗം അടക്കമുള്ള സംഭവങ്ങള്‍ തടയാന്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് ഉത്തര്‍പ്രദേശ് വനിത കമ്മീഷന്‍ അംഗം മീനാ കുമാരി. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് ഒഴിവാക്കണം. ആണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നതിനും ഒളിച്ചോടുന്നതിനും ഇത് കാരണമാകുമെന്ന് അവര്‍
പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ മാതാപിതാക്കള്‍ പരിശോധിക്കുന്നില്ല. അവര്‍ക്ക് ഇക്കാര്യങ്ങളില്‍ അധികം അറിവുണ്ടാകില്ല എന്നതാണ് കാരണം. അമ്മമാര്‍ക്ക് വലിയ ഉത്തരവാദിത്തങ്ങളുണ്ട്. മക്കള്‍ മോശം രീതിയില്‍ പോയാല്‍ അതിനുള്ള ഉത്തരവാദി അവര്‍ മാത്രമാണ്. കുടുംബങ്ങള്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മീനാ കുമാരി വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നത് സമൂഹം ഗൗരവത്തോടെ കാണണമെന്നും ബുധനാഴ്ച അലിഗഡ് ജില്ലയില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനിടെ മീനാ കുമാരി പറഞ്ഞു. പ്രസ്താവന വിവാദമായതോടെ മീനാകുമാരിയെ തള്ളുന്ന നിലപാട് കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഞ്ജു ചൗധരി സ്വീകരിച്ചു. ‘മീനാകുമാരിയുടെ നിലപാടിനോട് യോജിക്കുന്നില്ല. ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പരിഹാരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതല്ല’ എന്നും അവര്‍ വ്യക്തമാക്കി.
‘പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കരുതെന്ന് പറയുന്നതിന് പകരം അപരിചിതരുമായി ബന്ധം സ്ഥാപിക്കരുതെന്നാണ് ഞങ്ങള്‍ക്ക് അവരോട് പറയാനുള്ളത്. മൊബൈല്‍ ഫോണുകളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് അവരെ ബോധവത്കരിക്കും’ എന്നും ചൗധരി പറഞ്ഞു.
പ്രസ്താവന മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മീനാ കുമാരി നിലപാട് തിരുത്തി. ഗ്രാമ പ്രദേശങ്ങളിലുള്ള പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അവര്‍ പറഞ്ഞു. യുവാക്കള്‍ അടക്കമുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ പെണ്‍കുട്ടികള്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താന്‍ പരാമര്‍ശം നടത്തിയതെന്നും മീനാകുമാരി വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker