WORLD

ജോർജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിന്റെ ചിത്രം പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്‌സർ പുരസ്‌കാരം

അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം വിഡിയോയിൽ ചിത്രീകരിച്ച പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം. ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്‌കാരത്തിന് അർഹയായത്. ലോകത്ത് നടക്കുന്ന പൊലീസ് ക്രൂരതകൾക്കെതിരെ വിരൽചൂണ്ടാൻ പ്രചോദനമാകുന്നതാണ് ഫ്രേസിയർ പകർത്തിയ വിഡിയോ എന്ന് പുലിറ്റ്‌സർ ബോർഡ് അംഗം പറഞ്ഞു. കൊലപാത ദൃശ്യം ഡാർനെല്ല ഫ്രേസിയർ തന്റെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker