LATESTKERALA

ലക്ഷദ്വീപില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി

ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ ഏഴു ദിവസം കൂടി നീട്ടി. നാല് ദീപിലാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. അഞ്ച് ദ്വീപില്‍ രാത്രി കര്‍ഫ്യൂ നടപ്പിലാക്കും. കവരത്തി, ബിത്രാ, കില്‍ത്താന്‍, മിനിക്കോയി എന്നീ ദ്വീപുകളിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത്. മിനിക്കോയ്, അമിനി, അഗത്തി, കില്ത്താന്‍, ആന്ത്രോത്ത്, തുടങ്ങി ആറ് ദ്വീപുകളിലാണ് രാത്രി കര്‍ഫ്യൂ നടപ്പിലാക്കുന്നത്.

അതേസമയം, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കരിദിനം ആചരിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കരിദിനം ആചരിക്കുന്നത്. വീടുകള്‍ക്ക് മുന്നില്‍ കറുത്ത കൊടികള്‍ തൂക്കാനും ആളുകള്‍ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിക്കാനുമാണ് ആഹ്വാനം.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker