LOCAL NEWSKOLLAM

വായനദിനം; ആറ്റിങ്ങൽ പോളിടെക്‌നിക്കിന് അന്താരാഷ്ട്രമുഖം

വായനാദിനത്തിനോടനുബന്ധിച്ചു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നാഷണൽ സർവീസ് സ്‌കീം ടെക്നിക്കൽ സെലിന്റെ സംസ്ഥാനതല ഉത്ഘാടനത്തിനു വേണ്ടി ആറ്റിങ്ങൽ പോളിടെക്‌നിക്കിലെ സാഹിത്യസമാജവും എൻ എസ്  എസ് പോളി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ ഉത്ഘാടന ചടങ്ങു അന്തരാഷ്ട്ര എഴുത്തുകാരുടെ സാന്നിദ്ധ്യത്താൽ  വ്യത്യസ്ത അനുഭവമായി.  ഓസ്‌ട്രേലിയൻ എഴുത്തുകാരി മെഹ്‌റീൻ അഹമ്മദും, ഇന്ത്യൻ എഴുത്തുകാരനും, ആറ്റിങ്ങൽ പോളിടെക്‌നിക്കിലെ പ്രിൻസിപ്പലുമായ  ഷാജിൽ  അന്ത്രു എന്നിവർ ഒന്നിച്ചാണ് സംസ്ഥാനതല വായനദിനാഘോഷങ്ങൾ ഉത്ഘാടനം ചെയ്തത്.ദി വാട്ടർലൂ ചെറുകഥാമത്സരത്തിലെ വിജയിയായ മെഹ്‌റീനും, വിശ്വസാഹിത്യതിലെ ഏറ്റവും ചെറിയ കഥക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഷാജിൽ  അന്ത്രുവും നടത്തിയ ഉത്ഘാടനം രണ്ടു സാംസ്ക്കാരികതലത്തിൽ നിന്നുള്ള ചർച്ചയായി മാറി. ഓൺലൈനിൽ രണ്ടു പേർ  ഒന്നിച്ചു ഉത്ഘാടനം നിർവഹിക്കുന്നതും കൗതുകമായി. നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ പ്രോഗ്രാം കോഓർഡിനേറ്റർ അജിത എസ് അദ്ധ്യക്ഷയായിരുന്നു. ആറ്റിങ്ങൽ പോളിടെക്‌നിക്കിലെ സാഹിത്യസമാജം  കോ-ർഡിനേറ്റർ മിനു ജി എസ് സ്വാഗതം പറഞ്ഞു. വിവിധ ഡിപ്പാർട്മെന്റ്  മേധാവികളായ  പ്രേംജിത്തു .പി ,
ബിന്ദുരാജ്, ജയറാം , രഞ്ജിത്ത് എന്നിവരും അധ്യാപകരായ സജികുമാർ, പ്രസാദ് , രമ്യ ആർ എന്നിവരും വിദ്യാർത്ഥികളുമായി ആദർശ് ബി മുരളി , അപർണ എന്നിവരും ആശംസകളും    വായനാനുഭവങ്ങളും പങ്കു വെച്ചു .ആറ്റിങ്ങൽ പോളി എൻ എസ്  എസ് ന്റെ പ്രോഗ്രാം ഓഫീസർ സക്കീർ നന്ദി പ്രകാശിപ്പിച്ചു.ഇനി വരുന്ന ഒരാഴ്ച വായനാനുഭവങ്ങൾ സംസ്ഥാനതലത്തിൽ വിദ്യാർത്ഥികളുമായി ചർച്ച ചെയ്യാൻ ഒട്ടേറെ സാഹിത്യകാരന്മാരും കലാകാരന്മാരും എത്തുമെന്നും നല്ല ഒരു കലാകാരൻ നല്ല ഒരു എഞ്ചിനീയർ ആയിരിക്കുമെന്നും, നള ഒരു എഞ്ചിനീയർ നല്ല ഒരു കലാകാരൻ ആയിരിക്കുമെന്നും പ്രിൻസിപ്പൽ ഷാജിൽ അന്ത്രു അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker