VAYANADU

നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

ബത്തേരി: നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കടല്‍മാട് കുളമ്പില്‍ സത്യദേവന്‍ എന്ന കുട്ടന്‍ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെ ബത്തേരി സര്‍വ്വജന സ്‌കൂളിന് സമീപം കൃപ മെസ്സിലേക്ക് ആംബുലന്‍സ് ഇടിച്ച് കയറിയാണ് ഗുരുതരമായി പരിക്കേറ്റത്. പാര്‍സല്‍ വാങ്ങാന്‍ മെസ്സിലെത്തിയ കുട്ടന്‍ കൈ കഴുകാന്‍ വാഷ് ബേസിനടുത്തേക്ക് പോയതായിരുന്നു. ഈ സമയം രോഗിയെ എടുക്കാന്‍ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് പാഞ്ഞ്കയറുകയായിരുന്നു. ഉടന്‍ ബത്തേരി അസംപ്ഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ.: രമണി.
മക്കള്‍: കെ.എസ്. വിഷ്ണു, കെ.എസ്.വിദ്യ, മരുമക്കള്‍: ജിതിന്‍, ശില്‍പ്പ ‘

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker