KERALALATEST

കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു

കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 8 വരെയാകും സർവീസ്.53 ദിവസങ്ങൾക്ക് ശേഷമാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മെയ് 8 നാണ് മെട്രോ സർവീസ് നിർത്തിയത്. എന്നാൽ ലോക്ഡൗൺ പിൻവലിച്ച് കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ സർവ്വീസ് തുടങ്ങിയിരുന്നെങ്കിലും മെട്രൊ സർവ്വീസിന് ഡിസാസ്റ്റർ മനേജ്‌മെന്റ് അനുമതി നൽകിയിരുന്നില്ല.

ഈ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മെട്രോ സർവ്വീസ് തുടങ്ങാൻ സജ്ജമാണെന്ന് കാട്ടി മെട്രോ അധികൃതർ ഡിസാസ്റ്റർ മനേജ്‌മെന്റിന് അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മെട്രോ സർവ്വീസിന് അനുമതി നൽകി കൊണ്ട് ഓർഡർ പുറത്തിറക്കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker