LATESTBREAKING NEWSKERALA

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് സ്പിരിറ്റ് കടത്തില്‍ ഉന്നതര്‍ക്ക് പങ്ക്; അറസ്റ്റിലായവരുടെ നിര്‍ണായക മൊഴി പുറത്ത്

പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് കടത്തില്‍ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കെന്ന് അറസ്റ്റിലായവരുടെ മൊഴി. ഉന്നതരുടെ പേരുകള്‍ അറസ്റ്റിലായവര്‍ വെളിപ്പെടുത്തി.

ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരുടെ അറിവോടെയായിരുന്നു സ്പിരിറ്റ് കടത്തെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയത്.

മൂന്ന് ഉദ്യോഗസ്ഥരെയും കേസില്‍ പ്രതിചേര്‍ത്തു. സ്പിരിറ്റ് വാങ്ങിയ മദ്ധ്യപ്രദേശ് ബൈടുള്‍ സ്വദേശി അബുവിനെയും പ്രതി പട്ടികയിലുള്‍പ്പെടുത്തി. നേരത്തെ ഫാക്ടറി ജീവനക്കാരന്‍ അരുണ്‍കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ സിജോ, നന്ദകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

മദ്ധ്യപ്രദേശില്‍ നിന്നെത്തിച്ച നാലായിരം ലിറ്റര്‍ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളില്‍ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. ഇതോടെ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു.

ജീവനക്കാരന്‍ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കര്‍ ഡ്രൈവര്‍മാരുടെ മൊഴി. അരുണിനെയും ഡ്രൈവര്‍മാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മദ്ധ്യപ്രദേശില്‍ നിന്നും ടാങ്കറില്‍ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവര്‍മാരും ചേര്‍ന്ന് മറിച്ചു വിറ്റത്. മദ്ധ്യപ്രദേശിലെ തന്നെ കമ്ബനിയ്ക്ക് ലിറ്ററിന് അമ്ബത് രൂപയ്ക്കായിരുന്നു സ്പിരിറ്റ് വിറ്റുകൊണ്ടിരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker