ENTERTAINMENTMALAYALAM

ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തൃശൂരില്‍ വെച്ചായിരുന്നു അന്ത്യം.നിശ്ചല ഛായാഗ്രാഹകനായി എത്തി, ചലച്ചിത്ര രം​ഗത്ത് സംവിധാനം, നിർമ്മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ആന്റണി ഈസ്റ്റ്മാൻ. ഇണയെത്തേടി, വർണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയൽ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

സിൽക്ക് സ്മിത, സം​ഗീത സംവിധായകൻ ജോൺസൺ എന്നിവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് ആന്റണി ഈസ്റ്റ്മാന്റെ ഇണയെത്തേടി എന്ന സിനിമയിലൂടെയാണ്. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യൻ, തസ്‌ക്കരവീരൻ, ക്ലൈമാക്‌സ് എന്നീ ചിത്രങ്ങൾക്ക് കഥയെഴുതി. മൃദുല എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. പാർവ്വതീപരിണയം എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker