
വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയാണ് വീടിന് തൊട്ടടുത്ത പലചരക്ക് കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാനായി വന്ന റിയാസിനെ യാതൊരു പ്രകോപനവും കൂടാതെയാണ് ടി.പി ഫര്‍ഷാദ് അടിച്ച് പരുക്കേല്‍പ്പിച്ചത്. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും മര്‍ദനമേറ്റു.
പരുക്കേറ്റ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതി നല്കി.