LOCAL NEWSKOTTAYAM

മത്സ്യകൃഷി വിളവെടുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യ്തു

കോട്ടയം: പൊതുജനങ്ങള്‍ക്ക് വിഷരഹിതവും ജീവനോടുകൂടിയതുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആര്‍പ്പൂക്കര പഞ്ചായത്തിലെ ഗുരുപാദം പുരുഷ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തില്‍ ബയോഫ്‌ളോക്ക് രീതിയില്‍ നിര്‍മ്മിച്ച കുളത്തില്‍ നിന്നുമുള്ള ആദ്യ മത്സ്യകൃഷി വിളവെടുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യ്തു.പുതുമയേറിയ ബയോഫ്‌ളോക്ക് രീതിയില്‍ നാല് മാസം മുന്‍പാണ് മത്സ്യക്കുളം നിര്‍മ്മിച്ചത്.ഗുരുപാദം പുരുഷ സ്വയം സഹായസംഘത്തിന്റെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി വി.എന്‍. വാസവന്‍ പിന്തുണയറിച്ചു. ആദ്യ വിളവെടുപ്പ് തന്നെ വന്‍വിജയമായതിന്റെ സന്തോഷത്തിലാണ് ഗുരുപാദം പുരുഷ സ്വയം സഹായസംഘം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker