KERALALATEST

ബിജെപി നേതാക്കളോടൊപ്പുള്ള ചിത്രങ്ങൾ കാട്ടി തൊഴിൽത്തട്ടിപ്പ്, പി.എസ്.പി സംസ്ഥാന പ്രസിഡണ്ട് അറസ്റ്റിൽ

ആലപ്പുഴ:തൊഴിൽ തട്ടിപ്പ് കേസിൽ‌ പ്രജ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി) സംസ്ഥാന പ്രസിഡൻ്റ് അറസ്റ്റിലായി. കുതിരപ്പന്തി സ്വദേശി കെ. കെ പൊന്നപ്പനാണ് കായംകുളത്ത് പിടിയിലായത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

ബിജെപി നേതാക്കളോടൊപ്പുള്ള ചിത്രങ്ങൾ കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. പ്രധാനമന്ത്രി , കേന്ദ്ര മന്ത്രിമാർ എന്നിവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇയാൾക്ക് എതിരെ കൂടുതൽ പരാതികൾ വരുന്നുണ്ട് എന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker