KERALABREAKING NEWSLATEST

മാനസയുടെ കൊലപാതകത്തിൽ അന്വേഷണം ബിഹാറിലേക്ക്, രഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യും

കോതമംഗലം  നെല്ലിക്കുഴി ഇന്ദ്രിരാ ഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയുടെ കൊലപാതകത്തിൽ അന്വേഷണം ബിഹാറിലേക്ക്. കേരള പോലീസ് ബിഹാറിൽ പോയി അന്വേഷണം നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. രഖിലിന് തോക്ക് ലഭിച്ചത് ബീഹാറിൽ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുമെന്നും, കൃത്യമായ അന്വേഷണം പൊലീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മാനസയുടെയും രഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. മാനസയുടെ മൃതദേഹം രാവിലെ എട്ടുമണിയോടെ കണ്ണൂർ നാറാത്ത് വീട്ടിലെത്തിക്കും. തുടർന്ന് പയ്യാമ്പലം പൊതുശ്മശാനത്തിലാകും സംസ്‌കാരം. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം രഖിലിന്റെയും മാനസയുടെയും മാതാപിതാക്കളുടെ മൊഴി പൊലീസ ്‌വിശദമായി രേഖപ്പെടുത്തും.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത് ജൂലൈ 30നാണ്. 24 വയസായിരുന്നു. കോളജിനോട് ചേർന്ന് മാനസ താമസിക്കുന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker