SPORTSOTHERS

ടോക്യോ ഒളിമ്പിക്സ്; വനിതാ ​ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി

 

ടോക്യോ ഒളിമ്പിക്സ് വനിതാ ​ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി. ബെലാറസ് താരം ഇറൈന 8-2 നാണ് ഇന്ത്യയെ തോൽപ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോ​ഗ്രാം ഇനത്തിലായിരുന്നു മത്സരം.

പുരുഷന്മാരുടെ ജാവലിൻ ത്രോ, വനിതകളുടെ ​ഗോൾഫ്, പുരുഷന്മാരുടേയും വനിതകളുടേയും ​ഗുസ്തി, വനിതകളുടെ ഹോക്കി സെമി ഫൈനൽ എന്നിവയാണ് ഇന്ത്യ ഇന്ന് പ്രതീക്ഷ വയ്ക്കുന്ന ഇനങ്ങൾ.

ഇതിൽ ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ. യോ​ഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്.

വനിതകളുടെ ​ഗുസ്തി സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്ലീന ബോർ​ഗോഹെയ്ൻ ഇന്ന് കളത്തിലിറങ്ങും. തുർക്കിയാണ് എതിരാളി. വനിതാ ഹോക്കി സെമി ഫൈനൽ മത്സരം ഇന്ത്യൻ സമയം 3.30 ന് ആരംഭിക്കും. അർജന്റീനയെയാണ് ഇന്ത്യൻ സംഘം നേരിടുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker