BREAKING NEWSLATESTWORLD

സമൂഹമാധ്യമത്തില്‍ ഹിറ്റ് കിട്ടാന്‍ കാറിന് മുകളില്‍ കാമുകിയെ വരിഞ്ഞുകെട്ടി നഗരയാത്ര; ഇനി എന്തൊക്കെ കാണേണ്ടിവരുമോ

യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാരെ സംബന്ധിച്ചിടത്തോളം തങ്ങള്‍ പോസ്റ്റ് ചെയ്യുന്നവയ്ക്ക് ലഭിക്കുന്ന വ്യൂ, കമന്റുകള്‍, സബ്‌സ്‌ക്രൈബര്‍മാരുടെ വര്‍ദ്ധനവ് എന്നിവ പണം സമ്പാദിക്കാന്‍ നിര്‍ണ്ണായകമാണ്. സമൂഹ മാധ്യമങ്ങളില്‍ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇവര്‍ പഠിച്ച പണി പലതും നോക്കും. സുരക്ഷിതവും സ്വീകാര്യവുമായ നിരവധി മാര്‍ഗ്ഗങ്ങള്‍ ഇതിനുണ്ട്. അതെ സമയം ശ്രദ്ധ നേടാന്‍ സ്വന്തം കാമുകിയെ ആഡംബര കാറിന്റെ മുകളില്‍ കയറുകൊണ്ട് കെട്ടി നഗരപ്രദക്ഷിണം നടത്തിയാലോ?
റഷ്യയില്‍ നിന്നുള്ള ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ സെര്‍ജി കോസെന്‍കോയാണ് തന്റെ കാമുകിയെ ബെന്റ്‌ലി കാറിന്റെ മുകളില്‍ കയറുകൊണ്ട് കെട്ടി മോസ്‌കോ നഗരത്തിലെ തെരുവുകളിലൂടെ സഞ്ചരിച്ചത്. 5 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള സെര്‍ജി കോസെന്‍കോ കാമുകിയെ കാറിന് മുകളില്‍ കെട്ടുക മാത്രമല്ല ഇരുവരുടെയും ഇടത്തെ കൈകള്‍ വിലങ്ങുവച്ച് ബന്ധിക്കുകയും ചെയ്ത്. എന്നിട്ട് ഒറ്റക്കയ്യില്‍ ആഡംബര ഓടിച്ചതും സെര്‍ജി കോസെന്‍കോ തന്നെ
തങ്ങള്‍ പരസ്പര വിശ്വാസം പരീക്ഷിക്കുകയായിരുന്നു എന്നാണ് സെര്‍ജി കോസെന്‍കോയെുടെ വിചിത്ര വാദം. വീഡിയോ വൈറലായതോടെ മോസ്‌കോ സ്റ്റേറ്റ് ട്രാഫിക് ഇന്‍സ്‌പെക്ടറേറ്റ് ഇടപെടുകയും അപടകരമായി ഡ്രൈവ് ചെയ്തതിന് 750 റൂബിള്‍ പിഴയിടുകയും ചെയ്തു. സെര്‍ജി കോസെന്‍കോയുടെ സാഹസീക വീഡിയോ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
‘ഇല്ല സുഹൃത്തേ, ഇത് രസകരമായ ഒരു വീഡിയോ അല്ല. നിങ്ങള്‍ ഒരു കാരണവശാലും ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഇത് കണ്ട കുട്ടികള്‍ ഇനി ഇത് പകര്‍ത്താന്‍ തുടങ്ങും, അപകടങ്ങള്‍ വരുത്തിവയ്ക്കും’ ഒരു ഇന്‍സ്റ്റാഗ്രാം ഉപഭോക്താവ് കുറിച്ചു. ‘സത്യസന്ധമായി പറഞ്ഞാല്‍ ഇതില്‍ ഏതാണ് രസം എന്ന് എനിക്ക് മനസ്സിലാകുന്നില്ല’ എന്നാണ് മറ്റൊരാളുടെ കമന്റ്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒരു ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്റര്‍ കസേരയില്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു. ഒടുവില്‍, അഗ്‌നിശമന സേന എത്തിയാണ് യുവതിയെ രക്ഷിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker