ENTERTAINMENTMALAYALAM

അല്ലിക്ക് പിറന്നാൾ; കുറിപ്പുമായി സുപ്രിയ

പൃഥ്വിരാജിന്റെ മകൾ അലംകൃതയോട് താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അല്ലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. അല്ലിയുടെ ഏഴാം പിറന്നാളാണ് ഇന്ന്. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുപ്രിയ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇൻസ്റ്റഗ്രാമിൽ അല്ലിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്. ചെറിയ ശരീരത്തിൽ വലിയ മനസുള്ളവളാണ് അല്ലിയെന്നാണ് സുപ്രിയ കുറിപ്പിൽ പറയുന്നത്. അവളിലെ നന്മ എല്ലാവരിലേക്കും വ്യാപിക്കട്ടെ എന്നും ആശംസിക്കുന്നു.

“ഏഴ് വർഷം മുമ്പ് നീയാൽ ദാദയും മമ്മയും അനുഗ്രഹിക്കപ്പെട്ടത് ഇന്നലെയാണെന്നത് പോലെ തോന്നുന്നു. ഈ കൊച്ചു ശരീരത്തിൽ വലിയ ഹൃദയമുള്ളവൾ അവളുടെ സ്നേഹവും അനുകമ്പയും കൊണ്ട് ഞങ്ങളെ നിലനിർത്തുമെന്നും ഓരോ ദിവസവും അവളുടെ ദയയിലൂടെ നമ്മെ ഓരോന്ന് പഠിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. നല്ലവരായിരിക്കുകയും നന്മ ചെയ്യുന്നതും ഒരു അപൂർവ ഗുണമായി മാറുന്ന ഈ ലോകത്ത്, ദൈവം അത് നൽകി നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. നിന്നിലെ നന്മ ഓരോ ദിവസവും വളരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു, അത് നിനക്ക് വാർണക്കടലാസുകൾ പറന്നു വീഴുന്നതുപോലെ പടർത്താൻ കഴിയും! നിന്നെ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് സർവ്വശക്തനോട് നന്ദി പറയുന്നു, അല്ലി! ജന്മദിനാശംസകൾ നേരുന്നു പ്രിയേ!” സുപ്രിയ കുറിച്ചു.

അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.

2011 ഏപ്രിൽ 25നാണ് പൃഥ്വിരാജ് മാധ്യമപ്രവർത്തകയായ സുപ്രിയയെ വിവാഹം ചെയ്തത്. 2014 സെപ്റ്റംബർ എട്ടിനായിരുന്നു മകൾ അലംകൃതയുടെ ജനനം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker