LATESTBREAKING NEWSKERALA

മാര്‍ കല്ലറങ്ങാട്ടിന്റേത് വിശ്വാസികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം; പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുന്‍ കെസിബിസി വക്താവ്


പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുന്‍ കെസിബിസി വക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാര്‍ കല്ലറങ്ങാട്ടിന്റേത് വിശ്വാസികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശമാണെന്നും മക്കളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും ഫാദര്‍ വര്‍?ഗീസ് വള്ളിക്കാട്ട് ചോദിക്കുന്നു.ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത് ഒരു സമുദായത്തിലെ യുവാക്കളാണെന്ന് വര്‍?ഗീസ് വള്ളിക്കാട്ടിന്റെ കുറിപ്പില്‍ പറയുന്നു. ഇരകളാകുന്നത് ഇതര സമുദായത്തിലെ അംഗങ്ങളെന്നും നര്‍ക്കോട്ടിക് ജിഹാദിന് തെളിവ് നല്‍കേണ്ടത് പാലാ ബിഷപ്പാണോയെന്നും ഫേയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

ഡേറ്റയെവിടെ, പാലാ പിതാവേ!
കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നു പറഞ്ഞപ്പോള്‍, ലവ് ജിഹാദ് കേസുകളുടെ ഡേറ്റ ചോദിച്ച അതേ മാധ്യമങ്ങള്‍തന്നെ ഇപ്പോള്‍ നര്‍കോട്ടിക് ജിഹാദിന് പോലീസ് കേസെടുത്തതിന്റെ ഡേറ്റ ചോദിക്കുന്നു! കേരള പോലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല,
എന്ന് ആരും ചോദിക്കുന്നില്ല.
കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകളുണ്ട് എന്നുപറഞ്ഞ പോലീസ് മേധാവിയോട് ആരെങ്കിലും ഡേറ്റ ചോദിച്ചോ? എന്തുകൊണ്ട് അതിനെതിരെ കേസെടുത്തില്ല എന്ന് ചോദിച്ചോ? കേരളത്തിലെ പോലീസ് കേസെടുക്കാത്തതിന്റെ കാരണം അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാം.
അതാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്: ഇതൊന്നും കേരളത്തിലെ ഭരണ കക്ഷിയുടെയോ പ്രതിപക്ഷത്തിന്റെയോ ‘ശ്രദ്ധയില്‍ പെട്ടിട്ടില്ല!’
പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെട്ട അത്യന്തം ഗുരുതരമായ കാര്യങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയോ ഭരണ നേതൃത്വത്തിന്റെയോ ശ്രദ്ധയില്‍ വരാത്തത് എന്തുകൊണ്ടാണ്? കാരണം, അതൊരു രാഷ്ട്രീയ നിലപാടാണ്! അതുകൊണ്ട് മാത്രമാണ് അവര്‍ അതു ശ്രദ്ധിക്കാത്തത്. മൗനാനുവാദം നല്‍കുന്നത്!
കേരളത്തില്‍ മദ്യശാലകള്‍ യഥേഷ്ടം തുറന്നില്ലെങ്കില്‍, ഇവിടേയ്ക്ക് മയക്കുമരുന്ന് ഒഴുകിയെത്തും എന്നു വന്‍തോതില്‍ പ്രചാരണം നടത്തി മയക്കുമരുന്ന് കടത്തിന് അനുകൂലമായ സാഹചര്യം ഒരുക്കികൊടുത്തത് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളാണ്. മദ്യം ‘അവശ്യസാധനങ്ങളുടെ’ പട്ടികയില്‍ പെടുത്തി നടുനീളെ വിതരണം നടത്തുന്ന സര്‍ക്കാര്‍, മയക്കുമരുന്ന് കടത്തിനെതിരേ നാളിതുവരെ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? അഫ്ഘാനിസ്ഥാനില്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ മയക്കുമരുന്നുകളും കേരളത്തില്‍ സുലഭമായി വിറ്റഴിക്കാം എന്ന സാഹചര്യം സൃഷ്ടിച്ചതില്‍ ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പങ്ക് ചെറുതല്ല.
റേവ് പാര്‍ട്ടികളില്‍ ഒരു പ്രത്യേക സമുദായത്തിലെ യുവാക്കള്‍ മാത്രം സംഘാടകരും ഇതര സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ മാത്രം ഇരകളുമാകുമ്പോള്‍, മാതാപിതാക്കള്‍ മക്കളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം എന്നു പറഞ്ഞ സഭാ പിതവിനെതിരേ കേസെടുക്കും എന്നു ഭീഷണിപ്പെടുത്തുന്ന മാധ്യമ ലോബിയേയും രാഷ്ട്രീയക്കാരേയും പൊതു സമൂഹം വിലയിരുത്തണം. മക്കളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം എന്നു പറഞ്ഞാല്‍ കേസെടുക്കും. മക്കളെ മയക്കുമരുന്നിന് അടിമകളാക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് അറയ്ക്കും. കാരണം അത് കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ നിലപാടാണ്!
ഇനി പറയൂ, പാലാ പിതാവാണോ ലവ് ജിഹാദിനും നര്‍കോട്ടിക് ജിഹാദിനും തെളിവ് ഹാജരാക്കേണ്ടത്?
പിന്‍ കുറിപ്പ്: അടുത്ത ഡി. ജി. പി. യും റിട്ടയര്‍ ചെയ്യുന്നതിന്നു തലേന്നാളോ അതിനു ശേഷമോ പറയും, കേരളം മയക്കുമരുന്ന് കച്ചവടത്തിന്റെ ഇന്റര്‍നാഷണല്‍ ഹാബ്ബണ് എന്ന്! അപ്പോള്‍ പിന്നെ, ഡേറ്റ എവിടുന്നു വരും സാര്‍???

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker