KERALALATEST

പാർക്കിങ് ഫീസുകൾ കുറച്ച് കൊച്ചി മെട്രോ; പുതുക്കിയ നിരക്ക് ഇങ്ങനെ

കൊച്ചി മെട്രോ പാർക്കിങ് ഫീസുകൾ കുറച്ചു. പുതുക്കിയ നിരക്കുകളാ പ്രകാരം ഒരു ദിവസം ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാനായി അഞ്ച് രൂപയും കാറുകൾക്ക് പത്ത് രൂപയും എന്ന രീതിയിൽ ഈടാക്കും. തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് പത്ത് രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ച് രൂപയുമാണ് ഈടാക്കുന്നത്.

കാറുകൾക്ക് ആദ്യ രണ്ട് മണിക്കൂറിന് 30 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ് ഈടാക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയും മറ്റ്അഭിപ്രായങ്ങളും കണക്കിലെടുത്താണ് നിരക്കുകൾ കുറച്ചത്.

അതേസമയം, കൊച്ചി മെട്രോയുടെ ഞായറാഴ്ചകളിലെ സമയം കെ.എം.ആർ.എൽ. പുനഃക്രമീകരിച്ചു. ഇനി മുതൽ ഞായറാഴ്ചകളിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയാകും മെട്രോ സർവീസ് നടത്തുക. പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്ന് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡം അനുസരിച്ചാണ് തീരുമാനം.

Related Articles

Back to top button