തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരായി 112 പേര് ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പിണറായി.കോവിഡ് സ്ഥിരീകരിച്ചവരില്‍ 123 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 51 പേരാണ്. സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഫലം പോസറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക് തിരുവനന്തപുരം 129, കൊല്ലം 28, പത്തനംതിട്ട 32, ആലപ്പുഴ 50, കോട്ടയം 7, ഇടുക്കി 12, എറണാകുളം 20, തൃശൂർ 17, പാലക്കാട് 28, മലപ്പുറം 41, കോഴിക്കോട് 12, കണ്ണൂർ 23, കാസർകോട് 17 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തരായവരുടെ കണക്ക്.