LATESTWORLD

43 വര്‍ഷത്തെ തടവിനിടെ പാര്‍പ്പിച്ചത് 120 ജയിലുകളില്‍; ഏറ്റവും കുപ്രസിദ്ധനായ തടവുകാരന്‍ ജയില്‍ മോചിതനാകുന്നു

യുകെ: ബ്രിട്ടനിലെ ഏറ്റവും കുപ്രസിദ്ധ തടവുകാരന്‍ എന്നറിയപ്പെടുന്ന ചാള്‍സ് ബ്രോണ്‍സണ്‍ ജയില്‍ മോചിതനാകുന്നു. 40 വര്‍ഷത്തിലേറെ നീണ്ടുനിന്ന ജയില്‍ ജീവിതത്തിന് ശേഷമാണ് 69 കാരനായ ചാള്‍സ് പുറത്തിറങ്ങുന്നത്. ജൂണിലോ ജൂലൈയിലോ ഇയാള്‍ ജയില്‍ മോചിതനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പബ്ലിക് പരോള്‍ ഹിയറിംഗിലാണ് ഇയാളെ പുറത്തുവിടുന്നതില്‍ തീരുമാനമുണ്ടാകുകയെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
അസാധാരണമായ 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ജയിലില്‍ നിന്നും പുറത്തുവരുന്നതെന്ന് ചാള്‍സ് പറഞ്ഞു. ‘ഫിസിക്കലി ഫിറ്റ് ആയിട്ടായിരിക്കും തന്റെ വരവ്. പുറത്തുവരുന്നതിന് മുന്‍പ് തന്നെ കഴിയുന്നത്ര ശാരീരികക്ഷമത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
തനിക്ക് ഇപ്പോഴും 30 സെക്കന്‍ഡിനുള്ളില്‍ 95 പുഷ് അപ്പുകളെടുക്കാനാകും. ജയിലില്‍ വന്ന ദിവസത്തെ പോലെതന്നെ ഫിറ്റായിട്ടാണ് ഇപ്പോഴുമുള്ളത്. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതോടെ ഞാന്‍ സ്വാതന്ത്ര്യനാകും. സന്തോഷത്തിലാണ് ഞാനുള്ളത്’ എന്നും അദ്ദേഹം പറഞ്ഞു.
ബോക്‌സിങ് താരം കൂടിയായിരുന്ന ചാള്‍സ് സായുധ കൊള്ളയുടെ പേരില്‍ 1974ലാണ് ആദ്യമായി ജയിലിലായത്. ജയിലിലെത്തിയ ചാള്‍സ് തടവില്‍ കഴിയുമ്പോഴും പോലീസിന് തലവേദനയായി. വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പത്ത് ഉപരോധങ്ങള്‍ നടത്തിയ ചാള്‍സ് 20 പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. തടവില്‍ കഴിയുന്നതിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ ചാള്‍സ് ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. 40 വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടെ ചാള്‍സിനെ 120ലധികം തവണ ജയിലധികൃതര്‍ ജയില്‍ മാറ്റി. അതില്‍ ഭൂരിഭാഗവും ഏകാന്ത തടവിലായിരുന്നു. 30 വര്‍ഷത്തോളമായി തടവുകാരന്‍ സ്വതന്ത്രനായി കഴിഞ്ഞിട്ട്.
കഴിഞ്ഞ ഡിസംബറില്‍ ജെമ്മ ഫെര്‍ണാണ്ടസ് എന്ന മോഡല്‍ ചാള്‍സുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ലണ്ടനില്‍ താമസിക്കുന്ന മോഡല്‍ ചാള്‍സിനോടുള്ള ആരാധന മൂലം കത്തുകള്‍ അയക്കുകയും വീഡിയോ കോളിലൂടെ സംസാരിക്കുന്നതും പതിവായിരുന്നു. ചാള്‍സ് ബ്രോണ്‍സണിനെ നേരില്‍ കണ്ടുവെന്നും ആലിംഗനം ചെയ്തുവെന്നും മോഡല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker