BREAKING NEWSKERALALATEST

കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും; പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രമേയം

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പൊലീസ് ബന്ധത്തെ കുറിച്ച് പരോക്ഷമായി പരാമര്‍ശിച്ച് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രമേയം. കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് എറണാകുളം റൂറല്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നത്.
ജോലിയുടെ ഭാഗമായി പലതരത്തിലുളള ആളുകളുമായി പൊലീസിന് ഇടപഴകേണ്ടിവരും. ഇവരില്‍ കളളനാണയങ്ങളുമുണ്ടാകും. കൃത്യസമയത്ത് തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. ഇല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രമേയത്തില്‍ പറയുന്നു. ആളുകളുമായി ഇടപഴകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.
മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ മുന്‍ പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും, എ ഡി ജി പി മനോജ് എബ്രഹാമുമെല്ലാം വിമര്‍ശനം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ തന്നെ മോന്‍സന്‍ ബന്ധം പരോക്ഷമായി പരാമര്‍ശിക്കുന്ന പ്രമേയം പാസാക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker