ENTERTAINMENTMALAYALAM

ചടുലമായ നൃത്തരംഗങ്ങളുമായി ‘മാരത്തോണി’ലെ പുതിയ ഗാനം മനോരമ മ്യൂസിക്കിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി

ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻ അജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ‘മാരത്തോണി’ലെ രണ്ടാമത്തെ ഗാനം മനോരമ മ്യൂസിക്കിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി. ‘കാന്താരി പെണ്ണേ’ എന്ന് തുടങ്ങുന്ന മനോഹരഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. അർജുൻ അജിത്തിന്റെ രസകരവും മികവുറ്റതുമായ വരികൾക്ക്, ദീർഘകാലം സംഗീത സംവിധായകൻ ബിജിപാലിൻ്റെ കൂടെ വർക്ക് ചെയ്തിട്ടുള്ള ബിബിൻ അശോകാണ് സംഗീതം പകർന്നിരിക്കുന്നത്. മത്തായി സുനിലിന്റെ വേറിട്ട ആലാപന ശൈലിയും കൂടി ചേർന്നപ്പോൾ ഗാനം മറ്റൊരു തലത്തിലേക്ക് ഉയർന്നു. ഗ്രാമത്തിന്റെ ശാലീനത മുഴുവൻ ഒപ്പിയെടുത്തിട്ടുള്ള ഫ്രെയിമുകളും പാട്ടിന് മികവ് കൂട്ടാൻ സഹായകമായി. ഈ ഗാന രംഗങ്ങളിൽ അഭിനയിച്ചിട്ടുള്ള സൂര്യ, ബബിജേഷ്, ഉചിത് ബോസ്സ്, ദിപിൻ എന്നിവർ പുതുമുഖങ്ങളാണെന്ന് തോന്നിപ്പിക്കാത്ത വിധം തങ്ങൾക്ക് കിട്ടിയ അവസരം ഭംഗിയായി തന്നെ കൈകാര്യം ചെയ്തു.
വിനീത് ശ്രീനിവാസൻ പാടിയ ‘തൂ മഴയിൽ’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി ഉടനെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മാരത്തോണിൻ്റെ കഥ മൂന്ന് വർഷങ്ങൾക്ക് മുന്നേ ഒരു ഷോർട്ട് ഫിലിം ആയി പുറത്തിറക്കുകയും ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഒരു ഗ്രാമത്തിൽ നടക്കുന്ന രസകരമായ വിവിധ സംഭവങ്ങളെ കോർത്തിണക്കി രസച്ചരട് മുറിയാതെ ഒരൊറ്റ കഥയാക്കി മാറ്റിയതാണ് ‘മാരത്തോൺ’. ഹാസ്യ പശ്ചാത്തലം ആണെങ്കിൽ കൂടി പ്രണയവും ത്രില്ലറും ഒക്കെ ഉൾപ്പെട്ടതാണ് സിനിമ എന്നാണ് സൂചന. ഷാഡോ ഫോക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജാണ് മാരത്തോൺ‌ നിർമ്മിക്കുന്നത്‌. ആർ.ആർ വിഷ്ണു ഛായാഗ്രഹണവും, അഖിൽ എ.ആർ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.
മുൻപ് മാരത്തോണിൻ്റെ ഷൂട്ടിങ്ങിന് ശേഷം വസ്ത്രങ്ങൾ, ചെരുപ്പുകൾ, ബെൽറ്റ്, പുതപ്പുകൾ മുതലായവ അലക്കി തേച്ച് സാനിടൈസ്സും ചെയ്ത ശേഷം ഇടപ്പള്ളി മുതൽ കുണ്ടന്നൂർ വരെയുള്ള വഴിയോരങ്ങളിൽ കിടന്നുറങ്ങുന്നവർക്ക് നൽകി കയ്യടി നേടുകയും ചെയ്തിട്ടുണ്ട് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ആർട്ട് – ക്രിസ്പിൻ ചാക്കോ, മേക്കപ്പ് – രാജേഷ് നെന്മാറ, സൗണ്ട് ഡിസൈൻ – ഗതം ശിവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അഫ്‌നാസ് ലത്തീഫ്, പ്രൊഡക്ഷൻ കോണ്ട്രോളർ – അർജുൻ ആർ അമ്പാട്ട്, അസ്സോസിയേറ്റ് ഡയറക്ടർ – സിജോ ടി രാജു, അസിസ്റ്റന്റ് ഡയറക്ടർസ് – സഞ്ജയ് ശിവൻ, ശ്രീജ ബിനീഷ്, അമൽ ഷാ, ലിറിക്ക്‌സ് – അജിത് ബാലകൃഷ്‌ണൻ & അർജുൻ അജിത്, ഡിഐ കളറിസ്റ്റ് – വൈശാഖ് ശിവ, സ്റ്റുഡിയോ – 1എം2, ഗ്രാഫിക്സ് – ഐവിഎഫ്എക്‌സ്, കൊറിയോഗ്രഫി – കുര്യൻ ബിനോയ്, സ്റ്റിൽസ് – രാഹുൽ എം സത്യൻ, പബ്ലിസിറ്റി ഡിസൈൻ – സനൽ പി കെ, വാർത്താ പ്രചരണം സുനിത സുനിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് – എംആർ പ്രൊഫഷണൽ

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker