LATESTKERALA

പേരാവൂർ ചിട്ടി തട്ടിപ്പ്; നിക്ഷേപകരെ ചർച്ചയ്ക്ക് വിളിച്ച് സിപിഐഎം

പേരാവൂർ ചിട്ടി തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരെ ചർച്ചയ്ക്ക് വിളിച്ച് സിപിഐഎം. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കും. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമരക്കാരുടെ പ്രതിനിധികളുമായി സംസാരിക്കും. മറ്റന്നാൾ ലോക്കൽ സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഐഎം ചർച്ചയ്ക്ക് ഒരുങ്ങിയത്.

അതേസമയം, ചിട്ടി തട്ടിപ്പിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണം പൂർത്തിയായി. ചിട്ടിക്ക് പുറമെ ലതർ ബാഗ് നി‍ർമ്മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. മതിയായ ഈടില്ലാതെ വായ്പകൾ നൽകിയതിയതും സൊസൈറ്റിക്ക് ബാധ്യതയായി. എല്ലാ പ്രവർത്തനവും ഭരണ സമിതി അറിവോടെയായിരുന്നു എന്നാണ് സെക്രട്ടറിയുടെ മൊഴി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker