കൊച്ചി:ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.ഫ്രീഡം ഫൈറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. നടന് മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.അഞ്ച് സിനിമകള്‍ അടങ്ങിയ ഒരു ആന്തോളജി ചിത്രമാണ് സ്വാതന്ത്ര്യ സമരം. ജിയോ ബേബിക്ക് പുറമെ മറ്റ് നാല് സംവിധായകര്‍ കൂടി ചിത്രത്തിന്റെ ഭാഗമാണ്. കുഞ്ഞില മാസ്സിലാമണി, ജിതിന് ഐസക് തോമസ്, അഖില്‍ അനില്‍ കുമാര്‍, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് മറ്റ് സംവിധായകര്‍.
ചിത്രത്തില്‍ ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്, ശ്രിന്ദ, സിദ്ധാര്‍ഥ് ശിവ, കബനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. മാന്‍ കൈന്റ് സിനിമാസും സിമ്മെട്രി സിനിമാസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ചിത്രമായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ജിയോ ബേബിക്കാണ് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.