KERALALATEST

‘ഉണര്‍വ് 2021’ ചിത്രകലാ പ്രദര്‍ശനം 30 വരെ

മാവേലിക്കര: കൃഷ്ണപുരം സാഗ ആര്‍ട്ട് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണപുരം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 30 ചിത്രകാരന്മാരെ ഉപ്പെടുത്തി ‘ഉണര്‍വ് 2021’ ചിത്രകലാ പ്രദര്‍ശനം ആരംഭിച്ചു. സാഗയുടെ സാരഥികളും പ്രമുഖ ചിത്രകാരന്മാരുമായ പ്രൊഫ: ഏ ഉണ്ണികൃഷ്ണന്‍, ഭദ്രന്‍ കാര്‍ത്തിക, പ്രണവം ശ്രീകുമാര്‍, ഷമീര്‍ ഹരിപ്പാട് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിത്രകലാ പ്രദശനം കായംകുളം കെപിഎസി സെക്രട്ടറി അഡ്വ.എ.ഷാഷഹാന്‍ ഉദഘാടനം ചെയ്തു. തിങ്കളാഴ്ച ആരംഭിച്ച പ്രദര്‍ശനം 30ാം തീയതി ശനിയാഴ്ച അവസാനിക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker