LATESTKERALA

ആലുവയിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം

ആലുവയിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം. എസ്എഫ്‌ഐ പ്രവർത്തകനെ കെഎസ്‌യു സംഘം ചേർന്ന് മർദിച്ചതായി പരാതി. ചൂണ്ടി ഭാരത് മാതാ ലോ കോളജിലാണ് സംഭവം.

നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി കോളജ് അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ഷെഫിനും ഏരിയ ജോയിന്റ് സെക്രട്ടറി ദേവരാജും അവിടെ എത്തിയത്. ഇവരെ കെഎസ്‌യു പ്രവർത്തകരായ അൽ അമീൻ, ഫാബിയോ, അബിൻ, നെൽസൺ എന്നിവരടങ്ങിയ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker