KERALA

ആശയങ്ങളെ അതിരുകളില്ലാതെ കാന്‍വാസിലാക്കി ഒരു കൂട്ടം ചിത്രകാരന്മാര്‍; ശ്രദ്ധേയമായി ‘ഉണര്‍വ് 2021’

കൃഷ്ണപുരം സാഗ ആര്‍ട്ട് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണപുരം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 30 ചിത്രകാരന്മാരെ ഉപ്പെടുത്തി ‘ഉണര്‍വ് 2021’ ചിത്രകലാ പ്രദര്‍ശനം ആരംഭിച്ചു. സാഗയുടെ സാരഥികളും പ്രമുഖ ചിത്രകാരന്മാരുമായ പ്രൊഫ: ഏ ഉണ്ണികൃഷ്ണന്‍, ഭദ്രന്‍ കാര്‍ത്തിക, പ്രണവം ശ്രീകുമാര്‍, ഷമീര്‍ ഹരിപ്പാട് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിത്രകലാ പ്രദശനം കായംകുളം കെപിഎസി സെക്രട്ടറി അഡ്വ.എ.ഷാഷഹാന്‍ ഉദഘാടനം ചെയ്തു. തിങ്കളാഴ്ച ആരംഭിച്ച പ്രദര്‍ശനം 30ാം തീയതി ശനിയാഴ്ച അവസാനിക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker