KERALALATEST

എന്തുകൊണ്ട് ‘അമ്മ’ മൗനം പാലിച്ചെന്ന് മനസിലാകുന്നില്ല;ജോജുവിനെതിരായ ആക്രമണത്തിൽ പ്രതികരിക്കാത്ത അമ്മയ്‌ക്കെതിരെ കെ ബി ഗണേഷ് കുമാർ

 

നടൻ ജോജുവിന് എതിരായ ആക്രമണത്തിൽ മൗനം പാലിച്ച താരസംഘടനയായ അമ്മയ്‌ക്കെതിരെ ഗണേഷ് കുമാർ എംഎൽഎ. വിഷയത്തിൽ സംഘടന നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് മനസിലാകുന്നില്ല. കോൺഗ്രസ് നേതാക്കൾ പോലും ആക്രമണത്തെ അപലപിച്ചപ്പോൾ സെക്രട്ടറി ഇടവേള ബാബു മൗനം പാലിച്ചു.

വിഷയത്തിൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നിശബ്ദത പ്രതിഷേധാർഹമെന്ന് കെ ബി ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ തിരക്ക് മനസിലാക്കുന്നു എന്നാൽ സെക്രട്ടറി എന്തിന് നിശബ്ദത പാലിക്കുന്നു. സിനിമ പരസ്‌പരം കുശുമ്പുള്ള സ്ഥലമാണ് അതാവും അക്രമത്തെ ആരും അപലപിക്കാത്തത്. സംഘടനയുടെ സമീപനം മാറ്റണമെന്നും സംഘടന യോഗത്തിൽ ഇക്കാര്യത്തിലെ പ്രതിഷേധം അറിയിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

എന്നാൽ അമ്മ സംഘടനയ്‌ക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണം തള്ളി ഇടവേള ബാബു രംഗത്തെത്തി. താൻ തുടക്കത്തിൽ തന്നെ വിഷയത്തിൽ ഇടപെട്ടെന്ന് ഇടവേള ബാബു പറഞ്ഞു.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker