കൊച്ചി: നടന് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. തീരുമാനത്തിന് ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിയറ്ററില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് നടന്നത്. അഡ്വാന്‍സ് തുക സംബന്ധിച്ച് തിയറ്റര്‍ ഉടമകളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ധാരണയില്‍ എത്തിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ തിയറ്ററില്‍ റിലീസ് ചെയ്യിക്കുന്നതിന് എല്ലാ ശ്രമവും നടത്തി. എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്യിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിയറ്ററുകള്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ ആരോപിച്ചു. അവര്‍ വേണ്ട പിന്തുണയും നല്‍കിയില്ല. തിയറ്ററുകളെ സഹായിക്കണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ സഹകരിച്ചില്ല. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും പിന്തുണയോടെയാണ് ഒടിടി തീരുമാനമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
40 കോടി രൂപ അഡ്വാന്‍സായി തിയറ്ററുകളില്‍ നിന്ന് വാങ്ങിയിട്ടില്ല. 4.89 കോടി മാത്രമാണ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.