BREAKING NEWSGULFNRIWORLD

യു.എ.ഇ.യില്‍ അമുസ്ലിം വ്യക്തിനിയമത്തിന് അംഗീകാരം

അബുദാബി: രാജ്യത്ത് അമുസ്ലിം വ്യക്തിനിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. അമുസ്ലിങ്ങളുടെ വ്യക്തിപരമായ തര്‍ക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നല്‍ നല്‍കും. പ്രതിഭയും തൊഴില്‍ നിപുണതയുമുള്ള മറ്റ് രാജ്യക്കാര്‍ക്ക് യു.എ.ഇ. ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി മാറാന്‍ ഇത് സഹായകമാകും.മുസ്ലിമിതര കുടുംബകാര്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയനിയമം അന്താരാഷ്ട്ര രീതികള്‍ക്ക് അനുസൃതമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അമുസ്ലിം കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയകാര്യങ്ങളുടെ വിശദാംശങ്ങള്‍പോലും കൈകാര്യം ചെയ്യുന്നതായിരിക്കും നിയമമെന്ന് അബുദാബി നിയമവകുപ്പ് അണ്ടര്‍സെക്രട്ടറി യൂസഫ് സായിദ് അല്‍ അബ്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടര്‍ച്ചാവകാശം തുടങ്ങി 20 വകുപ്പുകള്‍ ഉള്‍പ്പെടുന്നതാണ് നിയമം.പ്രസിഡന്റിന്റെ നിര്‍ദേശത്തില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തിലാണ് നിയമനിര്‍മാണം നടന്നത്. അമുസ്ലിം കുടുംബകാര്യങ്ങള്‍ക്കായി പ്രത്യേകകോടതി സ്ഥാപിക്കും. വിദേശികള്‍ക്ക് നിയമ നടപടിക്രമങ്ങള്‍ മനസ്സിലാക്കുന്നതിനും നീതിന്യായ സുതാര്യത മെച്ചപ്പെടുത്തുന്നതിനുമായി പുതിയ കോടതിയുടെ എല്ലാപ്രവര്‍ത്തനങ്ങളും അറബിയിലും ഇംഗ്ലീഷിലുമുണ്ടാകും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker