LATESTNATIONALPOLITICSTOP STORY

അശോക് ഗെലോട്ടുമായി തര്‍ക്കം, രാജസ്ഥാനില്‍മാറ്റം വേണമെന്നുറപ്പിച്ച് സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ നീക്കങ്ങള്‍ ശക്തമാക്കി സച്ചിന്‍ പൈലറ്റ്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി തര്‍ക്കം നടക്കുന്നതിനിടെയാണ് സച്ചിന്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് മാറ്റം ആവശ്യമാണെങ്കില്‍ തീര്‍ച്ചയായും അതുണ്ടാകണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സച്ചിന്‍ പ്രതികരിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യമാണ് നേതാക്കളുമായി ചര്‍ച്ച ചെയ്തതെന്നും പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും സച്ചിന്‍ പറഞ്ഞു.

എന്നാല്‍, ഗെലോട്ടുമായുള്ള തര്‍ക്കം യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോള്‍ തന്റെ പക്ഷത്തുനിന്നുള്ള എം.എല്‍.എമാരെ ഉള്‍പ്പെടുത്തണമെന്നാണ് സച്ചിന്റെ ആവശ്യം. എന്നാല്‍ ഇത് ഗെലോട്ട് അംഗീകരിച്ചിട്ടില്ല. പ്രശ്‌നപരിഹാരത്തിനായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം നടന്നിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker