LATESTKERALA

മാധ്യമപ്രവര്‍ത്തകന്‍ സി ജി ദില്‍ജിത്ത് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ സി ജി ദില്‍ജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. ട്വന്റിഫോര്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആണ്.ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമായുള്ള ദില്‍ജിത്ത് കൈരളി ടിവി മുന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു.ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു.
തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ്. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker