KERALALATEST

ഏക മകൻ നഷ്ടപ്പെട്ട കുടുംബത്തെ ശാഖയിൽ നിന്ന് പുറത്താക്കി  എസ് എൻ ഡി പിയുടെ ക്രൂരത 

തലയോലപ്പറമ്പ്: കഴിഞ്ഞ ജൂലൈയിൽ കിഴക്കൻ യൂറോപ്യൻ മേഖലയിലെ മാൾ ഡോ വയിൽ തടാകത്തിൽ വീണു മരിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ പിതാവ് തലയോലപ്പറമ്പ് സ്വദേശി റിട്ടയേർഡ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാറിനെയും കുടുംബത്തെയും എസ് എൻ ഡി പി ശാഖയിൽ നിന്ന് പുറത്താക്കിയതായി തലയോലപ്പറമ്പ് അടിയം ശാഖ നോട്ടീസ് . മകന്റെ മരണാനന്തര ചടങ്ങിൽ എസ് എൻ ഡി പി യുടെ പട്ട് പുതപ്പിക്കുവാൻ അനുവദിച്ചില്ല എന്നും അത് സംഘടനയോടുള്ള അനാദരവാണ് എന്ന കുറ്റമാരോപിച്ചാണ് പുറത്താക്കൽ നടപടി എന്ന് 221 നമ്പർ ശാഖാ സെക്രട്ടറി വി എം വിജയൻ ശാഖയുടെ ഔദ്യോഗിക ലെറ്റർ ഹെഡിൽ നല്കി യ പുറത്താക്കൽ നോട്ടീസിൽ അറിയിച്ചിട്ടുള്ളത്. യുവാവായ മകന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്നു നിൽക്കുന്ന കുടുംബത്തോട് ഇത്രയും മനുഷ്യത്വമില്ലാത്ത നടപടി സ്വീകരിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരിക്കയാണ്. പ്രദീപ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ സംഭവം വെളിപ്പെടുത്തിയിട്ടുള്ളത്. ശാഖയിൽ അംഗമായ ഒരു കുടുംബത്തെ ഇങ്ങനെ പുറത്താക്കാൻ മേൽ ഘടകത്തിന്റെ അനുവാദമില്ലാതെ ഒരു ശാഖയ്ക്ക് അധികാരമുണ്ടോ എന്നതും ഊരു വിലക്കും പുറത്താക്കലും പോലുള്ള കാലത്തിനു യോജിക്കാത്ത കാര്യങ്ങളെ യോഗ നേതൃത്വം അംഗീക്കുന്നുണ്ടോ എന്നതും സജീവ ചർച്ചയായിരിക്കയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker