EUROPELATESTNRIWORLD

ഒമൈക്രോണ്‍ ജര്‍മ്മനിയിലും സ്ഥിരീകരിച്ചു

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയിലും സ്ഥിരീകരിച്ചു. ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് ജര്‍മ്മനി. നേരത്തെ ബെല്‍ജിയത്തിലും പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു. ഒമൈക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കാനാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ഡബ്ലിയുഎച്ച് ഒ മുന്നറിയിപ്പ് നല്‍കിയത്.

പൊതുജനാരോഗ്യം ഉറപ്പുവരുത്തുക, സാമൂഹിക അകലം പാലിക്കല്‍, വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ അതീവ അപകടകാരിയായ വകഭേദം ഒമൈക്രോണ്‍, ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രായേല്‍, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തിയത്.

.

Related Articles

Back to top button