കൊച്ചി: സല്മാന് ഖാന്റെ ഈദ് റിലീസ് ആയ രാധേ പുറത്തിറങ്ങുന്നതിനോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഒടിടി സംവിധാനമായ സീ5 499 രൂപയുടെ രാധേ കോമ്പോ ഓഫര്‍ അവതരിപ്പിച്ചു.
ഈ പ്രത്യേക ഒരു വര്‍ഷ ആനുകൂല്യം മെയ് 13 മുതല്‍ സീ5 ലെ ഏറ്റവും ആകര്‍ഷകമായ ചിത്രങ്ങള്‍ വീക്ഷിക്കാന്‍ അവസരമൊരുക്കും. ഇതോടൊപ്പം സീ5ന്റെ വൈവിധ്യമാര്‍ന്ന പ്രീമിയം കണ്ടന്റ് ലൈബ്രറിയും ലഭ്യമാകും.
സല്മാന് ഖാന്റെ രാധേയ്ക്കു പുറമെ സീ5 ഒറിജിനലുകള്‍, സിനിമകള്‍, ടിവി ഷോകള്‍, ലൈവ് ടിവി തുടങ്ങി വിവിധ ഭാഷകളിലെ ആസ്വാദനമാണ് ഈ കോമ്പോ ഓഫറിലൂടെ ലഭിക്കുക. ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസാണ് രാധേയുടേതെന്ന് ചൂണ്ടിക്കാട്ടിയ സീ5 ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫിസര്‍ മനീഷ് കലാറ ഇത് മള്‍ട്ടി ഫോര്‍മാറ്റ് മാതൃകയില്‍ സീ5ലൂടെ അവതരിപ്പിക്കാന്‍ തങ്ങള്‍ക്കേറെ അഭിമാനമുണ്ടെന്നും പറഞ്ഞു. കൂടുതല്‍ വിപുലമായ രാജ്യ വ്യാപകമായ പുതിയ പ്രേക്ഷകരെ കണ്ടെത്താന്‍ ഇതു തങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു