TECHNOLOGYMOBILE

5ജി അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ

രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കാനൊരുങ്ങുന്നു. 4ജി വ്യാപനം പുരോ​ഗമിക്കുന്നതിനിടെയാണ് 5ജി ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുന്നത്. അ‌ധികം ​വൈകാതെ രാജ്യ തലസ്ഥാനത്തും വാണിജ്യ തലസ്ഥാനത്തും മറ്റ് ടെലിക്കോം സർക്കികളുകളിലും ബിഎസ്എൻഎൽ 4ജി എത്തും. അ‌തിന് പിന്നലെ 2025ൽ 5ജി അ‌വതരിപ്പിക്കുമെന്നും ബിഎസ്എൻഎൽ അ‌റിയിച്ചിട്ടുണ്ട്.4ജി പോലെ തന്നെ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 5ജി ഒരുങ്ങുന്നത്. മികച്ച വേഗത്തിനായി കാത്തിരിക്കൂ എന്ന കുറിപ്പോടെയാണ് എക്സിൽ ബിഎസ്എൻഎൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ ദേശീയ എക്സ് അ‌ക്കൗണ്ടിലും കേരളം അ‌ടക്കമുള്ള വിവിധ ടെലികോം സർക്കിളുകളുടെ എക്സ് അ‌ക്കൗണ്ടുകളിലും ഈ വീഡിയോ കാണാം. പൊതുമേഖല ടെലികോം കമ്പനിയായ എംടിഎൻഎല്ലിനെയും ടാ​ഗ് ചെയ്തുകൊണ്ടാണ് ബിഎസ്എൻഎല്ലിന്റെ പോസ്റ്റ്.

Related Articles

Back to top button