BUSINESSMARKET

5ജി നെറ്റ് വര്‍ക്കില്‍ എയര്‍ടെല്‍ ആദ്യത്തെ ക്ലൗഡ് ഗെയ്മിംഗുമായി

കൊച്ചി : ഇന്ത്യയുടെ പ്രീമിയര്‍ കമ്മ്യൂണിക്കേഷന്‍സ് സൊലൂഷന്‍സ് ദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) 5ജി രംഗത്ത് മറ്റൊരു നേട്ടം കൂടി കൈവരിച്ചു. 5ജി പരിതസ്ഥിതിയില്‍ വിജയകരമായി ഇന്ത്യയിലെ ആദ്യത്തെ ക്ലൗഡ് ഗെയ്മിംഗ് സെഷന്‍ നടത്തിയതായി അറിയിച്ചു. ഭാരത സര്‍ക്കാരിന്റെ ടെലികോം മന്ത്രാലയം അനുവദിച്ച് ന?കിയ സ്‌പെക്ട്രം ഉപയോഗിച്ചുള്ള 5ജി ട്രയലുകളുടെ ഭാഗമായി മനേസറിലാണ് (ഗുഡ്ഗാവ്) ഡെമോണ്‍സ്‌ട്രേഷന്‍ നടന്നത്.
ഇന്ത്യയിലെ ടോപ്പ് ഗെയിമര്‍മാരായ മോര്‍ട്ടന്‍, മാമ്പ എന്നിവര്‍ എയര്‍ടെല്ലിന്റെ ഹൈപ്പര്‍ ഫാസ്റ്റ്, അള്‍ട്രാ ലോ ലേറ്റന്‍സി 5ജി ടെസ്റ്റ് നെറ്റ്‌വര്‍ക്കില്‍ അവരുടെ കഴിവുകള്‍ കൂടുതല്‍ മികച്ചതാക്കുന്നു
5ജി ഇന്ത്യയുടെ ക്ലൗഡ് ഗെയ്മിംഗ് അനുഭവം വലിയ തോതില്‍ മെച്ചപ്പെടുത്തും, വലിയ തോതിലുള്ള യൂത്ത് പോപ്പുലേഷനും ആഴത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ പെനിട്രേഷനും കണക്കിലെടുത്താണ് ഈ മുന്നേറ്റം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker