ഷാജഹാന്‍പൂര്‍: ബാങ്ക് ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് ഹാസ്യനടന്‍ രാജ്പാല്‍ യാദവിന്റെ ഉത്തര്‍പ്രദേശിലെ കെട്ടിടം ഒരു ഭാഗം മുംബൈ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പിടിച്ചെടുത്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലുള്ള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് മുംബൈ ആസ്ഥാനമാക്കിയുള്ള ബാങ്ക് സീല്‍ ചെയ്തിരിക്കുന്നത് എന്നാണ് വിവരം.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഷാജഹാന്‍പൂര്‍ ബ്രാഞ്ച് മാനേജര്‍ മനീഷ് വര്‍മയാണ് ഈ കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശിയായ ജന്മജില്ലയിലെ രാജ്പാല്‍ യാദവ് ഇവിടുത്തെ സ്ഥലവും കെട്ടിടവും പണയപ്പെടുത്തി ബാങ്കിന്റെ മുംബൈ ശാഖയില്‍ നിന്ന് വായ്പയെടുത്തിരുന്നു.
എന്നാല്‍ സംഭവത്തില്‍ മുംബൈയില്‍ താമസിക്കുന്ന നടന്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2005-ല്‍ തന്റെ മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ച ‘നവ്രംഗ് ഗോദാവരി എന്റര്‍ടെയ്‌മെന്റ് ലിമിറ്റഡ്’ എന്ന പ്രൊഡക്ഷന്‍ കമ്പനി സ്ഥാപിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബാന്ദ്ര കുര്‍ള കോംപ്ലക്സ് ശാഖയില്‍ നിന്ന് 5 കോടി രൂപ യാദവ് വായ്പ എടുത്തതായി നടനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇതില്‍ തിരിച്ചടവൊന്നും നടന്‍ നടത്തിയില്ലെന്നും. ഈ കടം ഇപ്പോള്‍ 11 കോടിയായി വര്‍ദ്ധിച്ചെന്നുമാണ് വിവരം. ഓഗസ്റ്റ് എട്ടിനാണ് ബങ്ക് നടപടിയുണ്ടായത്. പണയം വച്ച് കെട്ടിടത്തിന് ഉള്ളിലെ ഇലക്ട്രിക്കല്‍ സാമഗ്രികള്‍ ഓഫ് ചെയ്യാന്‍ പോലും നില്‍ക്കാതെ തിരക്കിട്ട് ബാങ്ക് അധികൃതര്‍ കെട്ടിടം സീല്‍ ചെയ്തതായി നാട്ടുകാര്‍ പറയുന്നു.
72 1 minute read