BUSINESS NEWSHEALTH

500 കോടി മുതല്‍ മുടക്കില്‍ ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ഏഴാമത്തെ ആശുപത്രി തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലെയും ഇന്ത്യയിലെയും മുന്‍നിര ആരോഗ്യവേനദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ തിരുവനന്തപുരത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നു.
ആസ്റ്റര്‍ ക്യാപിറ്റല്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന ആശുപത്രിയ്ക്ക് അഞ്ഞൂറ് കോടി രൂപയാണ് പദ്ധതിക്കായുള്ള നിക്ഷേപം.5.76 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയില്‍ 550 കിടക്കകളും, ഇന്റഗ്രേറ്റഡ് അഡ്വാന്‍്‌സ്ഡ് ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളുമുള്ള ആശുപത്രിയാണ് തിരുവനന്തപുരത്ത് ആസ്റ്റര്‍ നിര്‍മ്മിക്കുക.
ആശുപത്രിയുടെ പ്രവര്‍ത്തനം 2026 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 350 കിടക്കകളായിരിക്കും. .കൂടാതെ ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും. ആസ്റ്റര്‍ ക്യാപിറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 2000 പേര്‍ക്കുകൂടി കൂടുതലായി ജോലി ലഭ്യമാകും.
കാര്‍ഡിയാക് സയന്‍സസ്, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ന്യൂറോ സയന്‍സസ്, ഓര്‍ത്തോപീഡിക്‌സ്, ഓങ്കോളജി, യൂറോളജി ആന്‍ഡ് നെഫ്രോളജി, ഗ്യാസ്‌ട്രോ സയന്‍സസ്, വുമ? ആന്റ് ചൈല്‍ഡ് വെല്‍നസ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് പ്രത്യേക മികവിന്റെ കേന്ദ്രങ്ങള്‍ ആശുപത്രിയിലുണ്ടാകും.ഹൈ ഡിപന്‍ഡന്‍സി യൂണിറ്റുകള്‍ എന്‍ ്‌ഐസിയു, പിഐസിയു, ട്രാന്‍സ്പ്ലാന്റ് ഐസിയു, ഡേകെയര്‍ സപ്പോര്‍ട്ട്, 24 മണിക്കൂര്‍ ട്രോമ ആന്റ്് എമര്‍ജന്‍സി റെസ്‌പോണ്‍സ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്ന ഒപിഡി, ഐപിഡി, ഐസിയു സൗകര്യങ്ങള്‍ക്ക് പുറമെ റോബോട്ടിക്‌സ്, ന്യൂ ജനറേഷന്‍ സിസ്റ്റംസ് എന്നിവയും ക്രമേണ അവതരിപ്പിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker