BUSINESS NEWSBUSINESS

5000 രൂപ കൊണ്ട് തുടങ്ങി ശതകോടീശ്വരനായ രാകേഷ് ജുന്‍ജുന്‍വാല

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാരണ്‍ ബഫറ്റ് എന്നാണ് രാകേഷ് ജുന്‍ജുന്‍വാല അറിയപ്പെട്ടിരുന്നത്. മാന്ത്രിക സ്പര്‍ശമുള്ള നിക്ഷേപകന്‍ എന്നാണ് ഫോബ്‌സ് ജുന്‍ജുന്‍വാലയെ വിശേഷിപ്പിച്ചത്. തന്റേത് മാത്രമായ നിക്ഷേപ രീതി കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണയില്‍ അദ്ദേഹം സൃഷ്ടിച്ചത് മായാജാലം തന്നെയായിരുന്നു.
1985 ല്‍ ബോംബെ ഓഹരിവിപണി സൂചിക 150 പോയിന്റില്‍ നില്‍ക്കുമ്പോഴാണ് ജുന്‍ജുന്‍വാല 5000 കൊണ്ട് ഓഹരി വിപണയില്‍ തന്റെ മാന്ത്രികയാത്ര ആരംഭിക്കുന്നത്. ടൈറ്റന്‍ എന്ന ഓഹരിയിലുള്ള നിക്ഷേപമാണ് അദ്ദേഹത്തിന് ഏറ്റവും ലാഭകരമായത്.
ബോംബെയിലെ ഇന്‍കം ടാക്‌സ് ഓഫീസില്‍ കമ്മീഷണറായിരുന്നു രാകേഷ് ജുന്‍ജുന്‍വാലയുടെ പിതാവ്. മാര്‍വാഡി കുടുംബത്തില്‍ ജനിച്ച രാകേഷ് കോളേജ് കാലത്തു തന്നെ ഓഹരി വിപണയില്‍ ട്രേഡിങ് ആരംഭിച്ചിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്‌സ് ആന്റ് എക്കണോമിക്‌സ് മുംബൈയില്‍ നിന്നു ബിരുദം നേടിയതിനു ശേഷം അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ ഉപരിപഠനത്തിന് ചേരുന്നത്.
പിതാവ് സുഹൃത്തുക്കളുമായി നടത്തിയ ഓഹരിവിപണികളെ കുറിച്ചുള്ള ചര്‍ച്ചയാണ് ജുന്‍ജുന്‍വാലയെ ആ രംഗത്തേക്ക് ആകൃഷ്ടനാക്കുന്നത്. വാര്‍ത്തകളാണ് ഓഹരികളെ ചലിപ്പിക്കുന്നതെന്നും സ്ഥിരമായി പത്രം വായിക്കണമെന്നുമായിരുന്നു പിതാവ് രാകേഷിന് നല്‍കിയ ഉപദേശം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker