കൊച്ചി: മുവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒ വി.ആര്‍ മോഹനന്‍പിള്ളക്ക് 7 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് മുവാറ്റുപുഴ വിജിലന്‍സ് കോടതി. അഴിമതിനിരോധന വകുപ്പ് പ്രകാരമാണ് ശിക്ഷ. കൈക്കൂലി വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് ജഡ്ജി എന്‍.വി രാജുവിന്റേതാണ് വിധി.
2016 ല്‍ മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നതാണ് ആര്‍ ഡി ഒക്കെതിരായ കേസ്. 7 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ആണ് ശിക്ഷ. ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിയെ മുവാറ്റുപുഴ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എ സരിത ഹാജരായി.
64 Less than a minute