WORLDNRIOTHER

ഒറ്റ രാത്രിയില്‍ അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച് ചുഴിക്കാറ്റ്, നൂറിലേറെ മരണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളില്‍ ഒറ്റ രാത്രിയില്‍ ആഞ്ഞടിച്ച ചുഴിക്കാറ്റുകളില്‍ നൂറിലേറെ മരണം. മിക്കസ്ഥലത്തും വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കെന്റക്കില്‍ മാത്രം മരണം എഴുപതു കഴിഞ്ഞു. അര്‍കന്‍സസ്, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ശക്തമായ നാശനഷ്ടം ഉണ്ടാക്കിയത്.വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി മുപ്പതിലേറെ തവണ ചുഴലിക്കാറ്റ് വീശിയടിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തു. ഇല്ലിനോയിസിലെ ഒരു ആമസോണ്‍ വെയര്‍ഹൗസ് പൂര്‍ണമായി തകര്‍ന്ന് ആറ് പേര്‍ മരിച്ചു. 45പേരെ രക്ഷപ്പെടുത്തി. യുഎസിന്റെ തെക്കു കിഴക്കന്‍ സംസ്ഥാനമായ കെന്റക്കിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 50 പേര്‍ മരിച്ചു. ഗവര്‍ണര്‍ ആന്‍ഡി ബെഷിയറാണ് 50 ആളുകള്‍ മരിച്ചതായി വ്യക്തമാക്കിയത്. കെന്റക്കിയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെയ്ഫീല്‍ഡിലെ മെഴുകുതിരി ഫാക്ടറി തകര്‍ന്നു. നിരവധി പേര്‍ കുടുങ്ങിയതായാണ് വിവരം. ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker