LATESTKERALA

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലിം ലീഗ്

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലിം ലീഗ്. മുസ്ലിം വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണിത്. ഈ നീക്കത്തില്‍ നിന്നും പിന്മാറണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഭരണഘടനാ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. വിവാഹപ്രായം ഉയര്‍ത്തുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും. വിഷയത്തില്‍ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്കുള്ള കാല്‍വെയ്പ്പാണിതെന്ന് സംശയമുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനം യുക്തിഭദ്രമല്ല. ഈ തീരുമാനത്തെ ലീഗ് എതിര്‍ക്കുകയാണ്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം ഇത്യാദി കാര്യങ്ങള്‍ ശരീ അത്തുമായി ബന്ധപ്പെട്ടുള്ളതാണ്. മുസ്ലിം വ്യക്തിനിയമത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. മുസ്ലിം പേഴ്‌സണല്‍ ലോയ്ക്ക് ഭരണഘടനാപരമായ പ്രൊട്ടക്ഷന്‍ ഉണ്ടെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

വിവാഹപ്രായം 21 ആക്കുന്നതിന് സബ് കമ്മിറ്റി പറയുന്ന കാര്യം, വിവാഹപ്രായം ഉയര്‍ത്തിയാല്‍ അതുവരെ പഠിക്കാം എന്നുള്ളതാണ്. അത് ന്യായമുള്ള കാര്യമല്ല. വിവാഹം കഴിഞ്ഞാല്‍ ഉടനെ തന്നെ പഠനം നിര്‍ത്തുന്ന രാജ്യമാണ് നമ്മുടേതെന്ന വിലയിരുത്തല്‍ തെറ്റാണ്. വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഒപ്പീനിയനോ ഒന്നും തേടിയിട്ടില്ല. വിവാഹപ്രായം ഉയര്‍ത്താനുള്ള ഈ നീക്കത്തിന് ദുരുദ്ദേശമുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker