BREAKING NEWSLATESTNATIONAL

‘ബലാത്സംഗം തടയാന്‍ കഴിയുന്നില്ലെങ്കില്‍, കിടന്ന് ആസ്വദിക്കുക’; വിവാദ പരാമര്‍ശത്തിനൊടുവില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ

ബെംഗളൂരു: കര്‍ണാടക നിയമസഭയിലെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ സ്പീക്കറുമായ കെ ആര്‍ രമേശ് കുമാര്‍. ‘ബലാത്സംഗം ആസ്വദിക്കുക’ എന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
തന്റെ പരാമര്‍ശം സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ് പറയുന്നതില്‍ പ്രശ്‌നമില്ലെന്നും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ് ചോദിക്കുന്നുവെന്നും രമേശ് പറഞ്ഞു. എംഎല്‍എ ക്ഷമാപണം നടത്തിയതോടെ വിഷയം ഇനിയും ചര്‍ച്ചയാക്കരുതെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഡ്‌ഗെയും രംഗത്തെത്തി.
കര്‍ണാടക നിയമസഭയില്‍ വ്യാഴാഴ്ച കൃഷി നാശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് വിവാദ പരാമര്‍ശം നടത്തിയത്. കനത്ത മഴ മൂലം ഉണ്ടായ നഷ്ടങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീക്കറോട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും എംഎല്‍എമാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് സമയം ആവശ്യപ്പെട്ട് ശബ്ദം ഉയര്‍ത്തുകയായിരുന്നു.
ഇതോടെ നിങ്ങള്‍ എന്ത് ചെയ്താലും ഞാന്‍ അത് ആസ്വദിക്കും അതാണ് നിലവിലെ അവസ്ഥ എന്ന് സ്പീക്കര്‍ ബഹളങ്ങളോട് പ്രതികരിച്ചു. ഈ സമയത്താണ് കോണ്‍ഗ്രസ് നേതാവ് വിവാദ പരാമര്‍ശം നടത്തിയത്. ‘ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. ഇതാണ് ഇപ്പോള്‍ താങ്കളുടെ അവസ്ഥ എന്നായിരുന്നു രമേശ് കുമാര്‍ പറഞ്ഞത്.
എംഎല്‍എയുടെ പരമാര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അദ്ദേഹം മാപ്പ് പറഞ്ഞത്. രമേശിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ അംഗങ്ങളും രംഗത്തെത്തിയിരുന്നു. ക്രൂരമായ കുറ്റകൃത്യത്തെ നിസാരവല്‍ക്കരിക്കുക എന്ന് ഉദ്ദേശിച്ച് നടത്തിയ പരാമര്‍ശമല്ല ഇതെന്നും ഇനി മുതല്‍ ഞാന്‍ വാക്കുകള്‍ ശ്രദ്ധിച്ച് തെരഞ്ഞെടുക്കുമെന്നും രമേശ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker