BREAKING NEWSNATIONAL

ജല്‍ജീവന്‍ മിഷന് 60,000 കോടി; നദീ സംയോജനത്തിന് 46,605 കോടിരൂപ

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പാക്കി ബജറ്റില്‍ പ്രഖ്യാപനം.ജല്‍ജീവന്‍ മിഷന് 60,000 കോടി രൂപ കേന്ദ്ര ബജറ്റില്‍ വകയിരുത്തി.നദീ സംയോജനത്തിന് കരട് പദ്ധതി രേഖ തയ്യാറായതായി മന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്തെ അഞ്ച് നദികള്‍ തമ്മില്‍ യോജിപ്പിക്കാനുള്ള പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.ദമന്‍ ഗംഗ – പിജ്ഞാള്‍, തപി – നര്‍മദ, ഗോദാവരി – കൃഷ്ണ, കൃഷ്ണ – പെന്നാര്‍, പെന്നാര്‍ – കാവേരി തുടങ്ങി അഞ്ച് നദീ സംയോജന പദ്ധതികള്‍ക്കായായാണ് തുക വകയിരുത്തിയത്.
പദ്ധതിക്കായി 46,605 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയായാല്‍ പദ്ധതി ഉടന്‍ നടപ്പിലാക്കും.ഈ പദ്ധതികള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായും ഉപയോഗിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.2024 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേയും ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ജല്‍ജീവന്‍ മിഷന്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker